കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2022 വർഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി എം സി), ഹരിത വ്യക്തി, മികച്ച സംരക്ഷക കർഷകൻ, മികച്ച സംരക്ഷക കർഷക, ജൈവവൈവിധ്യ പത്രപവർത്തകൻ (അച്ചടി മാധ്യമം), ജൈവവൈവിധ്യ മാധ്യമപ്രവർത്തകൻ (ദൃശ്യ, ശ്രവ്യമാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം, ജൈവവൈവിധ്യ സ്‌കൂൾ/വിദ്യാലയം, ജൈവവൈവിധ്യ കോളജ്/കലാലയം, ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സർക്കാർ, സഹകരണം, പൊതുമേഖല), ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സ്വകാര്യ മേഖല) എന്നിങ്ങനെ 11 വ്യത്യസ്ത വിഭാഗങ്ങളിലായി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. വിശദവിവരങ്ങളും അപേക്ഷകയുടെ മാതൃകയും www.keralabiodiversity.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.