2023 വർഷത്തെ ഡിഎൻബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സിലേക്കുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ ചെയ്യുന്നതിനുള്ള സൗകര്യം സെപ്റ്റംബർ 22നു ഉച്ചയ്ക്കു രണ്ടു വരെ പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ ഉണ്ടായിരിക്കും.
പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ച 2023 വർഷത്തെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് മേൽ തീയതിക്കുള്ളിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ സമർപ്പിക്കാം. 22നു ഉച്ചയ്ക്കു രണ്ടു വരെ ലഭിക്കുന്ന ഓപ്ഷനുകളെ അടിസ്ഥാനമാക്കി 27ന് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2525300