ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ് പുന്നപ്രയിൽ മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പിലേക്ക് അഡ്‌ഹോക്ക് ലക്ചറർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം ക്ലാസ് എം.ടെക്. ബിരുദം. ഉദ്യോഗാർഥികൾ ഒക്‌ടോബർ 12ന് വൈകിട്ട് നാലിന് അപേക്ഷ ഇമെയിലായി careers.cemp@gmail.com നൽകണം. ഒക്‌ടോബർ 15ന് രാവിലെ 10ന് കോളജിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. ഫോൺ: 0477- 2267311, 0477-2266711.