പട്ടികജാതിവികസന വകുപ്പിന്റെ ദുര്‍ബലവിഭാഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വേടന്‍/ നായാടി/ചക്ലിയ/അരുന്ധതിയാര്‍/കള്ളാടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി അപേക്ഷിക്കാം. വ്യക്തിഗത സംരംഭങ്ങള്‍ക്ക് മൂന്നുലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുമാണ് പരമാവധി അനുവദിക്കുന്നത് .ജാതി, വരുമാനം ,പ്രോജക്ട് റിപ്പോര്‍ട്ട് സഹിതം ബന്ധപ്പെട്ട ബ്ലോക്ക്, കോര്‍പ്പറേഷന്‍ പട്ടികജാതിവികസന ഓഫീസുകളില്‍ ഒക്ടോബര്‍ അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം . ഫോണ്‍ 0474 2794996.
