ശ്രീനാരായണഗുരു ആദ്യസന്ദര്‍ശനത്തിനായി എത്തിയ കരുനാഗപ്പള്ളിയിലെ മൂത്തേത് കടവില്‍ പൈതൃകസ്മാരകം നിര്‍മിക്കാനുള്ള പദ്ധതിയുമായി കരുനാഗപ്പള്ളി നഗരസഭ. നഗരസഭയിലെ 21-ാം ഡിവിഷനിലെ മൂത്തേത്ത്കടവിലാണ് 1894ല്‍ ശ്രീനാരായണഗുരു എത്തിച്ചേര്‍ന്നത്. ടൂറിസംസാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പൈതൃക സ്മാരകം നിര്‍മിക്കുക.

ആദ്യഘട്ടമായി ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ സഹായത്തോടെ കടവില്‍ കല്‍പടവുകളും കൈവരികളും സ്ഥാപിച്ചു. രണ്ടാംഘട്ടമായി ചരിത്രസ്മാരകം, ശ്രീനാരായണ പാര്‍ക്ക്, ജൈവവൈവിധ്യ പാര്‍ക്ക് എന്നിവയുണ്ടാകും. മൂത്തേത് കടവിന്റെ ചരിത്ര പ്രാധാന്യം വീണ്ടെടുക്കാനാണ് പദ്ധതിയെന്ന് നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു അറിയിച്ചു.