വന്യജീവി വാരാഘോഷം സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്നുള്ള നോമിനേഷന്‍ സഹിതം പങ്കെടുക്കണം. 11, 12 ക്ലാസിലെ വിദ്യാര്‍ഥികളെ കോളജ്തലത്തിലാണ് പങ്കെടുപ്പിക്കുന്നത്.

ക്വിസ്മത്സരത്തിന് ഒരു സ്ഥാപനത്തിലെ രണ്ട് കുട്ടികളെ ഒരു ടീം ആയി പരിഗണിക്കും. കൊല്ലം എസ് എന്‍ കോളജില്‍ നടത്തുന്ന പരിപാടിയില്‍ രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍. ഒക്ടോബര്‍ രണ്ട് രാവിലെ 9 30 മുതല്‍ 11 30 വരെ പെന്‍സില്‍ ഡ്രോയിങ് (എല്‍ പി ,യു പി, എച്ച് എസ് ആന്‍ഡ് കോളജ് ) 11.45 മുതല്‍ 12.45 വരെ ഉപന്യാസരചന (എച്ച് എസ് ആന്‍ഡ് കോളജ്) ഉച്ചയ്ക്ക് 2.15 മുതല്‍ 4.15വരെ വാട്ടര്‍ കളറിങ് (എല്‍ പി- യു പി -എച്ച് എസ് ആന്‍ഡ് കോളജ്). ഒക്ടോബര്‍ മൂന്ന് രാവിലെ 10 മുതല്‍ ഒന്ന് വരെ ക്വിസ് (എച്ച് എസ് ആന്‍ഡ് കോളജ്) ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ പ്രസംഗം (എച്ച് എസ് ആന്‍ഡ് കോളജ്) . ഫോണ്‍ – 8547603688.