പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തും. യോഗ്യത: പ്ലസ് ടു സയന്‍സ്, ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ബി സി വി റ്റി) അല്ലെങ്കില്‍ തത്തുല്ല്യം, ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ഡി സി വി റ്റി)യും ഒരു വര്‍ഷ പ്രവൃത്തിപരിചയവും സംസ്ഥാന പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 18-41. യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം നാളെ രാവിലെ 11ന് പങ്കെടുക്കാം. ഫോണ്‍ – 0474 2575050.