ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കാന്‍ താല്‍പര്യമുളളവരില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത വിഭാഗങ്ങളില്‍ ഒരു പശു യൂണിറ്റ് , രണ്ട് പശു യൂണിറ്റ് , രണ്ട് പശു യൂണിറ്റ് , അഞ്ച് പശു യൂണിറ്റ് , പത്ത് പശു യൂണിറ്റ് , കറവ യന്ത്രം, കാലിത്തൊഴുത്ത് നിര്‍മ്മാണം, വിവിധ വിഭാഗത്തില്‍ ഡയറി ഫാം ആധുനികവല്‍ക്കരണം, എന്നീ പദ്ധതികളിലും ഗ്രൂപ്പ് വിഭാഗത്തില്‍ പത്ത് പശു യൂണിറ്റ് എന്ന പദ്ധതിയിലും അപേക്ഷിക്കാം.
ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ഒക്ടോബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍ : 04862222099
![](https://prdlive.kerala.gov.in/wp-content/uploads/2023/09/cow-65x65.jpg)