കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്ര സെപ്റ്റംബര്‍ 25 ന് ജില്ലയില്‍ എത്തിച്ചേരും. ചെറുധാന്യങ്ങളുടെ ഉപഭോഗവും കൃഷിയും, സംരംഭ സാധ്യതയും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘നമത്ത് തീവനഗ’ എന്ന പേരില്‍ യാത്ര നടത്തുന്നത്. അന്നേ ദിവസം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് സെമിനാറും, ചെറുധാന്യങ്ങളുടെ പ്രദര്‍ശന വിപണന സ്റ്റാളുകളും രാവിലെ 10 മുതല്‍ കളക്ട്രേറ്റ് കോമ്പൗണ്ടില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനും അവസരമുണ്ടായിരിക്കും