ഈ വർഷം പുതിയതായി അനുവദിച്ച 11 സർക്കാർ / സർക്കാർ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. സർക്കാരിന്റെ കീഴിലുള്ള അഞ്ച് കോളേജുകളിലേക്കും സർക്കാരിന്റെ തന്നെ നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴിലുള്ള 6 കോളേജുകളിലേക്കും, നേരത്തെ അനുവദിച്ചിട്ടുള്ള കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 25 ആം തീയതി വൈകുന്നേരം അഞ്ച് മണിവരെ ആണ്. ഈ ഓപ്ഷൻ രജിസ്‌ട്രേഷന് അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് 2023 സെപ്റ്റംബർ 26 നു നടത്തുന്നതാണ്.
കോളേജുകളുടെയും സീറ്റുകളുടെയും വിശദാംശങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കോളേജിൽ ജോയിൻ ചെയ്തവർക്ക് ഇതിൽ പങ്കെടുക്കുന്നതിന് എൻ.ഓ.സി (NOC-No Objection Certificate) യുടെ ആവശ്യമില്ല. ഇപ്പോൾ നൽകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അലോട്ട്‌മെന്റ്. മുൻപ് നൽകിയ ഓപ്ഷനുകൾ ഇതിൽ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി 0471-2560363, 364 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.