കരപ്പുറം ചേര്‍ത്തല വിഷന്‍- 2023ന്റെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ നടന്ന ഫലവൃക്ഷ തൈകളുടെ വിതരണം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിത ജയിംസ് പദ്ധതി വിശദീകരിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ വിജയന്‍ കറുത്തേടത്തിനെ ചടങ്ങില്‍ ആദരിച്ചു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍, ജില്ല പഞ്ചായത്തംഗം അഡ്വ. പി.എസ്. ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ. മുകുന്ദന്‍, യു.എസ്. സജീവ്, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്യു കൊല്ലേലി, വി.പി. ബിനു, ജയമണി, ആത്മ പ്രോജക്ട് ഡയറക്ടര്‍ സെറിന്‍ ഫിലിപ്പ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബി. സ്മിത, സുജ ഈപ്പന്‍, കഞ്ഞിക്കുഴി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം.എസ്. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.