കേരളശ്ശേരി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് നന്മഭൂമി വലിയപറമ്പും പത്തിരിപ്പാല മിത്രാ മെഡിക്കല്‍ കെയര്‍ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റസിഡന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബൂതാഹിറിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ രക്തസമ്മര്‍ദ്ദം, പ്രമേഹം, ബി.എം.ഐ എന്നിവയാണ് പരിശോധിച്ചത്.
വാര്‍ഡിലെ 88-ഓളം ആളുകള്‍ പരിശോധനക്കെത്തി. അതില്‍ 18 പേര്‍ക്ക് തുടര്‍ പരിശോധന നിര്‍ദേശിച്ചു. ക്യാമ്പില്‍ 12-ാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഫെബിന്‍ റഹ്മാന്‍, വാര്‍ഡ് വികസന സമിതി അംഗങ്ങളായ പി.കെ രാമദാസ്, കെ.ബി ബാബു, സി.ബി വിവേക്, പി.വി മോഹനന്‍, സ്റ്റാഫ് നേഴ്‌സ് പവിത്ര, ലാബ് ടെക്നിഷ്യന്മാരായ സുല്‍ത്താന, ഹരിത, ഫാര്‍മസിസ്റ്റ് ഷംസീന, നഴ്‌സിങ് അസിസ്റ്റന്റ് ചന്ദ്രന്‍, ഓപ്പറേഷന്‍ ഹെഡ് റിനീഷ് എന്നിവര്‍ പങ്കെടുത്തു.