പൂതക്കുളം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ പൂതക്കുളം തെങ്ങുവിള കോളനി നിവാസികള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 65 പേര്‍ക്ക് സൗജന്യചികിത്സ നല്‍കി. ഉദ്ഘാടനം തെങ്ങുവിള കോളനി പ്രതിഭാ സെന്ററില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിഅമ്മ അധ്യക്ഷയായി. വാര്‍ഡ് അംഗങ്ങളും ഡിസ്പെന്‍സറി ജീവനക്കാരും പങ്കെടുത്തു.
