ജില്ലാ പഞ്ചായത്തിന്റെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയുടെ സ്വിച്ച്ഓണ്‍ കര്‍മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ സന്ധ്യ, ഡോ അനുരൂപ്, എന്‍ ശ്യാം, നഴ്‌സിങ് സൂപ്രണ്ട് ആര്‍ ശ്രീകല, എച്ച് എം സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
