സ്വച്ചതാ ഹി സേവ ക്യാമ്പയിന്റെ സംഘാടകസമിതിയോഗം പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്നു. പ്രസിഡന്റ് എസ് അമ്മിണിയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ജി ജയ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ ജീജ സന്തോഷ്, ലൈല ജോയ്, ഡി സുരേഷ്, സി ഡി എസ്സ് ചെയര്‍പേഴ്‌സണ്‍ അനിത ദാസ്, വാര്‍ഡ് അംഗങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വ്യാപാരി വ്യവസായി ഏകോപന പ്രധിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രധിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മേറ്റ്മാര്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രിയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.