എന്‍എസ്എസ് ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയും മാര്‍ ബസോലിയോസ് കോളേജും സംയുക്തമായി ശുചിത്വ ബോധവല്‍ക്കരണ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.
സുല്‍ത്താന്‍ ബത്തേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സുല്‍ത്താന്‍ബത്തേരി നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ് ഉദ്ഘാടനം ചെയ്തു.
എന്‍.എസ്.എസ് കോഡിനേറ്റര്‍ കെ.എ സാനിബ് അദ്ധ്യക്ഷത വഹിച്ചു.
ശുചിത്വ നഗരം സുന്ദര ഗ്രാമം എന്ന ആശയത്തില്‍ തുടര്‍ച്ചയായി മികച്ച നഗരസഭയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ നഗരസഭയുടെ ശുചിത്വ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടും
ഇതിനായി ജനങ്ങളുടെ പങ്കാളിത്ത സഹകരണം ഇനിയും ഉറപ്പുവരുത്തുന്നതിനാണ് എന്‍.എസ്.എസ് ദിനാചരണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്
മാര്‍ ബസാലിയാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ പരിപാടിയില്‍ സുല്‍ത്താന്‍ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ്, എന്‍.എസ്.എസ് കോഡിനേറ്റര്‍മാരായ കെ.കെ രജീഷ്, ഡെനിഷ സൈമണ്‍, ആവണി ജേസുദാസ്, എന്നിവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍,കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.