കണ്ണൂർ പറശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല(KUHS) അംഗീകരിച്ച 2023-24 വർഷത്തെ ബി.എസ്.സി. നേഴ്‌സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചു വരെ. പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകുവാൻ സാധിക്കില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം / അപേക്ഷ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.