നാട്ടറിവ് പഠനകേന്ദ്രം ‘അറിവാനന്ദം’ കാര്‍ഷിക വിജ്ഞാന പരമ്പരയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ കര്‍ഷകര്‍ക്കായി ‘മിത്ര ജീവലോകം’ ശില്‍പ്പശാല സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ല ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കണ്‍വീനര്‍ ടി.സി ജോസഫ് അധ്യക്ഷത വഹിച്ചു.

അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കീടരോഗ വിദഗ്ധന്‍ ഡോ.വി.പി രാജന്‍ ക്ലാസ്സെടുത്തു. വയനാടിന്റെ കാര്‍ഷിക മേഖല നേരിടുന്ന കീടരോഗങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍, മിത്രകീടങ്ങളുടെ പരിപോഷണം തുടങ്ങിയവ ശില്‍പ്പശാല ചര്‍ച്ച ചെയ്തു. നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടര്‍ പി.ജെ മാനുവല്‍, തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍മാരായ ഇ.ജെ ജോസഫ്, രാജേഷ് കൃഷ്ണന്‍, ഫീല്‍ഡ് ഓഫീസര്‍ ആര്‍.അശ്വതി, കീസ്റ്റോണ്‍ ഫൌണ്ടേഷന്‍ പ്രോഗ്രാം ഓഫീസര്‍ പി.ബി സനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.