ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായി ബീച്ച് ആശുപത്രി കാർഡിയോളജി വകുപ്പിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കെ കെ ഉദ്ഘാടനം നിർവഹിച്ചു. ജീവിത ശൈലീരോഗങ്ങൾ വർധിച്ചുവരുന്ന കാലത്ത് ഹൃദയാആരോഗ്യം സംരക്ഷിക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബീച്ചിലേക്ക് നടത്തിയ വാക്കത്തോൺ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.

ഹൃദയാരോഗ്യ സംരക്ഷണ ബോധവത്കരണ ക്ലാസ്, തെരുവ് നാടകം, ഫ്‌ളാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു. ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, ഡോ. മോഹൻദാസ്, ബീച്ച് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർ സംസാരിച്ചു. ബീച്ച് ആശുപത്രി ഡോക്ടർമാർ, നഴ്‌സുമാർ ജീവനക്കാർ, നഴ്‌സിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.