കോഴിക്കോട് ഡി ടി പി സി ലോക ടൂറിസം ദിനം വർണ്ണാഭമായി ആഘോഷിച്ചു. കോഴിക്കോട് ബീച്ചിൽ സി ആർ എ ബി അസോസിയേഷന്റെ കീഴിലുള്ള 14 ഓളം കലാകാരന്മാർ പങ്കെടുത്ത ചിത്രരചന സംഘടിപ്പിച്ചു. കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് കലാകാരന്മാരിൽ നിന്ന് ചിത്രങ്ങൾ ഏറ്റുവാങ്ങി. വൈകിട്ട് സരോവരം ബയോപാർക്കിൽ 25 ഓളം കുട്ടികളുടെ സ്‌കേറ്റിംഗ് ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു.