കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനും കളമശേരി ലിറ്റിൽ ഫ്ലവർ എൻഞ്ചിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന പരിശീലന ക്ലാസ് കളമശേരി ലിറ്റിൽ ഫ്ലവർ എൻഞ്ചിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്നു. ഒക്ടോബർ 14നും സൗകര്യപ്രദമായ അവധി ദിവസങ്ങളിലുമാണ് പരിശീലനം. ക്രിസ്തുമസ്സ് സ്റ്റാർ, ഡെക്കറേറ്റ് സീരിയൽ ലൈറ്റ് എന്നിവ നിർമിക്കുന്നതിനുള്ള സൗജന്യ പരിശീലനമാണ് നൽകുന്നത്. ട്രെയിനിങ്ങിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 0484 2541206, 9074405811, 9778914284 എന്നീ നമ്പറുകളിൽ പ്രവൃത്തി സമയങ്ങളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കായിരിക്കും ഒക്ടോബർ 14ന് ക്ലാസ് നൽകുന്നത്.