കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന എല്ലാ അതിഥി തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ലേബര്‍ കമ്മിഷണര്‍ ഡോ. കെ. വാസുകി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തൊഴില്‍ വകുപ്പ് മധ്യ മേഖല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍.

കേരള ഷോപ്പ് ആന്‍ഡ് കോമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വെജസ് ആക്ട്,തുടങ്ങിയ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. തൊഴില്‍ വകുപ്പിന് കീഴില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികളെയും അതിഥി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു.

അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. എം സുനില്‍, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ പി.ആര്‍ ശങ്കര്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.