കലക്ടറേറ്റിൽ പുതുതായി ഒരുക്കിയ എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റിൻ്റെ ഒന്നാം നിലയിൽ നേരത്തേ റവന്യൂ ഡിവിഷണൽ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാൾ നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ കലക്ടർ വി ആർ കൃഷ്ണ തേജ അധ്യക്ഷത വഹിച്ചു.
1900 സ്ക്വയർ ഫീറ്റിൽ നവീകരിച്ച കോൺഫറൻസ് ഹാളിൽ 200 ഓളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. എയർ കണ്ടീഷൻ സൗകര്യവും എക്കോ പ്രൂഫ് സംവിധാനവും സൗണ്ട് സിസ്റ്റവും ഉൾപ്പെടെ മികച്ച ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് ഹാൾ.
എഡിഎം ടി മുരളി, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, ഡെപ്യൂട്ടി കളക്ടർമാരായ എംസി റെജിൽ, പി എ വിഭൂഷണൻ, ടി സി യമുന ദേവി, ഐ പാർവതി ദേവി, ജ്യോതി എംസി, പൊതുമരാമത്ത് ബിൽഡിംഗ് എക്സിക്യൂട്ടീവ് എൻജിനീയർ പി വി ബിജി, ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം കെ പ്രകാശ്, ഇലക്ട്രോണിക്സ് അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ ഫിലിപ്പ് മാമ്മൻ, ഫിനാൻസ് ഓഫീസർ സാബു ആർ, സീനിയർ സൂപ്രണ്ട് നീലകണ്ഠൻ എം ഇ എൻ, കൃഷ്ണപ്രസാദ് ഇ പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.