ആലപ്പുഴ: ജില്ലയിൽ മാനസികാരോഗ്യ പരിപാലനത്തിനും രോഗചികിത്സയ്ക്കുമായി മാനസികാരോഗ്യം വിഭാഗം സ്‌പെഷ്യൽ ഒ.പി പുന്നപ്ര ശ്രീ വേദവ്യാസ ഗവ.ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്നു. പ്രളയനന്തര മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക കൗൺസിലിങ് സൗകര്യങ്ങൾ ലഭ്യമാണ്. മുതിർന്നവരിലെ ഓർമ്മക്കുറവ്, ഉറക്കക്കുറവ്, ടെൻഷൻ, ഭയം, വിഷാദം, ഉൽകണ്ഠ, അമിതദേഷ്യം, ഉന്മാദം, ലഹരിവസ്തുക്കളുടെ അമിത ഉപയോഗം, സ്വഭാവവ്യക്തിത്വ വൈകല്യങ്ങൾ, വാർദ്ധിക്യകാല മാനസിക സംഘർഷങ്ങൾക്കും സൗജന്യ മരുന്നും കൗൺസിലിങ്ങും ലഭിക്കും. കുട്ടികളിലെ പഠനവൈകല്യം, അമിതിവികൃതി, പെരുമാറ്റ വൈകല്യങ്ങൾ, ഓർമ്മകുറവ്, അകാരണഭയം, വളർച്ച ബുദ്ധിവൈകല്യങ്ങൾ തുടങ്ങിയവയ്ക്കും സ്‌പെഷ്യൽ ഒ.പി. ഉണ്ടായിരിക്കും. ഫോൺ: 8606766211, 0477 2286190.