വയനാട്: മാനന്തവാടി നഗരസഭയും കനറ ബാങ്ക് മാനന്തവാടി ശാഖയും ചേര്‍ന്നു പ്രളയബാധിതര്‍ക്കായി റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍.കെ.എല്‍.എസ്) പദ്ധതി പ്രകാരം വായ്പ നല്‍കി. നഗരസഭ പരിധിയിലെ കുടുംബശ്രീ സംഘങ്ങള്‍ക്കാണ് വായ്പ അനുവദിച്ചത്. വായ്പ വിതരണോദ്ഘാടനം കനറ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ എ.ജി.എം സി. രവീന്ദ്രനാഥന്‍ നിര്‍വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ ശാരദാ സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ ശോഭ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ്, കനറ ബാങ്ക് മാനന്തവാടി ശാഖ മാനേജര്‍ സി.ജെ ജോയ്, കുടുംബശ്രീ റിസോഴ്സ്പേഴ്സണ്‍ കെ.പി ബാലന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജിഷ ബാബു, മെംബര്‍ സെക്രട്ടറി കെ.കെ രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.