വനിതാ ശിശുവികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് സെല്ലും നാഷ്ണല്‍ ന്യൂട്രീഷ്യന്‍ മിഷനും സംയുക്തമായി നടത്തിവന്നിരുന്ന ദേശീയ പോഷണ മാസാചരണത്തിന് ജില്ലയില്‍ സമാപനം. കല്‍പ്പറ്റ ഹരിരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
നവജാത ശിശുക്കളുടെ ആരോഗ്യസംരക്ഷണത്തിന് മുഖ്യ പരിഗണന നല്‍കണമെന്നും കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളെ അവകാശങ്ങളായി കരുതി സ്വായത്തമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു.
ആയുഷ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. വി.പി ആരിഫ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പോഷണ മാസാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്കായി അനീമിയ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തി. ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാരകിറ്റിന്റെ വിതരണവും ചടങ്ങില്‍ നടന്നു. ആയുഷ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.ജെ ശ്രുതി, ഡയറ്റീഷ്യന്‍ ശ്രീലത.വി.നായര്‍, പീഡിയാട്രീഷ്യന്‍ ഡോ. ദിവ്യ ദാമോദരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. ഐ.സി.ഡി.എസ് ജില്ലാ ഓഫീസര്‍ വി.സി സത്യന്‍, ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ അനുപമ ശശിധരന്‍, കൃഷി വിജ്ഞാന കേന്ദ്ര വെറ്റിനറി സര്‍ജന്‍ ഡോ. ദീപ സുരേന്ദ്രന്‍, വനിതാ സംരക്ഷണ ഓഫീസര്‍ എം.ജീജ തുടങ്ങിയവര്‍ സംസാരിച്ചു.