വേമ്പനാട് കായൽ സംരക്ഷണത്തിനായി വലിയ പദ്ധതി തയാറാക്കി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ എറണാകുളത്തു നടന്ന മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വേമ്പനാട് കായലിൽ എക്കലും മാലിന്യങ്ങളും അടിഞ്ഞ് ആഴം കുറഞ്ഞതിനാൽ സമീപ പഞ്ചായത്തുകൾ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയും ദുരിതവും നേരിടുകയാണെന്നും മൂന്നു ജില്ലകളെ ബാധിക്കുന്ന പ്രശ്നമാണെന്നും അടിയന്തര ഇടപെടൽ വേണമെന്നും ജില്ലയിൽ നിന്നുള്ള മന്ത്രിമാർ യോഗത്തിൽ ആവശ്യപ്പെട്ടു. കായലിന്റെ സംഭരണശേഷി കുറഞ്ഞത് മത്സ്യസമ്പത്തിനെയും ജലഗതാഗതത്തെയും കായൽ ടൂറിസത്തെയും ദോഷകരമായി ബാധിക്കുന്നു. ആഴം കൂട്ടലിനും കൈയേറ്റം ഒഴിപ്പിക്കാനും മാലിന്യമുക്തമാക്കാനും
നടപടി വേണമെന്നും ചൂണ്ടിക്കാട്ടി.