തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ നിലവിൽ ഒഴിവുള്ള ഒരു പ്രൊഫസർ (പഞ്ചകർമ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി പഞ്ചകർമ വിഭാഗത്തിൽ പി.ജി.യോടെ ടീച്ചേഴ്സ്-കോഡ് സഹിതം 10 വർഷത്തിലധികം അധ്യാപന പരിചയമുള്ളവർക്കായി ഒക്ടോബർ 11ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അന്നേദവിസം  രാവിലെ 11ന് ആരോഗ്യഭവനിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ചേമ്പറിൽ രേഖകൾ സഹിതം ഹാജരാകണം. പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 60,000 രൂപ.