കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന് വെള്ളി ജില്ലയില് വിവിധ പരിപാടികളില് പങ്കെടുക്കും. രാവിലെ 10 ന് ജില്ലാ സ്‌പോര്ട്‌സ് സ്റ്റേഡിയത്തില് ജില്ലാ കായികമേള ഉദ്ഘാടനം ചെയ്യും. 11 ന് കളക്ടറേറ്റ് സ്‌പോര്ട്സ് കൗണ്സില് ഹാളില് ആര്ച്ചറി ഉദ്ഘാടനവും വയനാട് ബൈക്ക് റൈഡേഴ്‌സ് ക്ലബ്ലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും നിര്വ്വഹിക്കും.
ഉച്ചക്ക് 12 ന് കാവുമന്ദം ഗവ.യു പി സ്‌കൂള് കെട്ടിടം ഉദ്ഘാടനം ചെയ്യും. 2 ന് ബത്തേരി ഓടപ്പളം ഗവ.ഹൈസ്‌കൂളില് നിര്മ്മിച്ച ഓപ്പണ് തീയ്യേറ്റര് മന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 ന് മീനങ്ങാടി ഗവ.ഹൈസ്‌കൂളില് പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനവും 4 ന് വൈത്തിരി മാവേലി പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്വ്വഹിക്കും.