കുന്നംകുളം സിന്തറ്റിക് ട്രാക്കിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 65 – മത് സ്കൂൾ ജില്ലാ കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനവും മാർച്ച് പാസ്റ്റും നടന്നു.സിന്തറ്റിക്ക് ഗ്രൗണ്ടിൽ കായിക താരങ്ങൾ ദീപശിഖ പ്രയാണം നടത്തി. തുടർന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ ദീപശിഖ തെളിയിച്ചു. കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പാൾ പി ഐ റസിയ മേളയുടെ പതാക ഉയർത്തി. തുടർന്ന് നടന്ന ഉദ്ഘാടന പൊതുസമ്മേളനം കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷൻ പി കെ ഷബീർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ബിജു സി ബേബി,

വി കെ സുനിൽ കുമാർ, എച്ച്എസ്എസ് തൃശ്ശൂർ ജില്ല കോർഡിനേറ്റർ വി എം കരീം, സ്പോർട്ട് ആൻ്റ് ഗെയിംസ് ജില്ല സെക്രട്ടറി ഗിറ്റ്സൺ തോമസ്, ജില്ല കോർഡിനേറ്റർ എ എസ് മിഥുൻ, കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പി ഐ റസിയ തുടങ്ങിയവർ പങ്കെടുത്തു.

റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം ഒക്ടോബർ 6 ന് വൈകീട്ട് 5 മണിക്ക് പട്ടികജാതി- പട്ടികവർഗ്ഗ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും.