കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന റിസേർച്ച് അവാർഡ് 2023-24ന് (ആസ്പയർ സ്കോളർഷിപ്പ്) സർക്കാർ/എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർഥികളിൽ നിന്ന് ഒക്ടോബർ 19 വരെ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മാനുവൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി : 8281098580, dceaspire2018@gmail.com.