കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാസ്പ് സ്കീമിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വയസ്: 18 – 41. വേതനം (കൺസോളിഡേറ്റഡ്): 17,000 അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സിൽ ഡിഗ്രി / ഡിപ്ലോമയും കേരള സ്റ്റേറ്റ്  പാരാമെഡിക്കൽ  കൗൺസിൽ  രജിസ്ട്രേഷനുമാണ് യോഗ്യത.

ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അഭിമുഖത്തിനായി യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ഒക്ടോബർ 10നു രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.