നഗരസഭകൾ സംഘടിപ്പിച്ച വഴിയോര കച്ചവട സർവേയിൽ ഉൾപ്പെട്ട് തിരിച്ചറിയൽ കാർഡും വെന്റിംഗ് സർട്ടിഫിക്കറ്റും ലഭിച്ചവർക്കും അല്ലാത്തവർക്കും വായ്പ്പയ്ക്ക് അപേക്ഷിക്കാം. സർവ്വേയിൽ ഉൾപ്പെടാത്ത വഴിയോര കച്ചവടക്കാർക്കും കുടുംബശ്രീയുടെ അനൗദ്യോഗിക സംരംഭകർക്കും വായ്പയ്ക്ക് അപേക്ഷിക്കാൻ നഗരസഭയുടെ ശുപാർശ കത്ത് ആവശ്യമാണ്.
പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അസംഘടിതമേഖലയിൽ ലൈസൻസ് ഇല്ലാത്ത ഏത് കുടുംബശ്രീ സംരംഭത്തിനും തെരുവുകച്ചവട സ്വഭാവമുള്ള സംരംഭങ്ങൾക്കും പി.എം സ്വാനിധി വായ്പ പദ്ധതിയിലൂടെ 10,000 രൂപയുടെ ഹ്രസ്വ കാല വായ്പക്ക് ഇപ്പോൾ അപേക്ഷിക്കാം. ആധാർ കാർഡിന്റെ കോപ്പി, ആധാറുമായി ലിങ്ക് ചെയ്ത ഫോൺ, പാസ്ബുക്കിന്റെ കോപ്പി, വോട്ടർ ഐ.ഡി കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി, ഒരു ഫോട്ടോ എന്നിവയാണ് ഇതിനായി സമർപ്പിക്കേണ്ട രേഖകൾ. വാർഡ് തലത്തിൽ ലോൺ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതാണ്. അപേക്ഷകർ അതത് വാർഡിലെ കുടുംബശ്രീ സി.ഡി.എസ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്.