കേരളത്തിൽ നടപ്പിലാക്കിയ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ 2023 – ലെ കേരള സംസ്ഥാന ഊർജസംരക്ഷണ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു.
വൻകിട ഊർജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ ഉപഭോക്താക്കൾ, ചെറുകിട ഊർജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സംഘടനകൾ/സ്ഥാപനങ്ങൾ, ഊർജ്ജകാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ചറൽ/ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസി എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.keralaenergy.gov.in സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 31-നകം ecawardsemc@gmail.com എന്ന ഇ-മെയിൽ വഴി സമർപ്പിക്കാവുന്നതാണ്.