വൈത്തിരി ഉപജില്ലാ സ്കൂള്‍ കായികമേളയില്‍ മികച്ച നേട്ടം സ്വന്തമാക്കി കണിയാമ്പറ്റ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍. ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന മേളയില്‍ വിവിധ ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ഓവറോള്‍ ചാമ്പ്യന്‍ന്മാരായി. കിഡ്ഡീസ് ഗേള്‍സ് വിഭാഗത്തില്‍ അന സി. എ, സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ അവന്തിക പി രാജന്‍, സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കെ .എം ആദിത്യ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി.
