സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ വിജയദശമിയോടനുബന്ധിച്ച് ഒക്ടോബർ ഒമ്പതു മുതൽ കലാ പരിശീലന വിഭാഗങ്ങളുടെ പുതിയ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിക്കും. നൃത്ത വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ഓട്ടൻതുള്ളൽ കൂടാതെ ശാസ്ത്രീയ സംഗീതം, വയലിൻ, വീണ, കീ-ബോർഡ്, ഗിത്താർ, മൃദാംഗം, തബല എന്നീ ക്ലാസുകൾ ഒക്ടോബർ 24 മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8075972539, 0471 2364771