കല്‍പ്പറ്റ അമ്പിലേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ സന്ദര്‍ശിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി. അഡ്വ.ടി സിദ്ദിഖ് എം.എല്‍,എ, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ കെ.റഫീഖ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
