വൈത്തിരി ഗ്രാമ പഞ്ചായത്തിലെ മാവേലിപ്പാലത്തിന്റെ ഉദ്ഘാടനം കായിക ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ എ ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി നാൽപത് ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. അഞ്ഞൂറോളം കുടുംബങ്ങൾക്കും വൈത്തിരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന ആയിരത്തോളം വിദ്യാർത്ഥികൾക്കും പാലം ഉപകാരപ്രദമാവും. വൈത്തിരി ഹൈസ്കൂൾ, കരിമ്പിൻ കണ്ടി, തളിമല, വേങ്ങക്കോട്ട്, കണ്ണാടിച്ചോല എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇതോടെ എളുപ്പമാകും.

വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, മുൻ എം.എൽ.എയും സഹകരണ ബോർഡ് വൈസ് ചെയർമാനുമായ സി.കെ ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി. ഉഷാ കുമാരി, എൽസി ജോർജ്, ഗ്രാമ പഞ്ചായത്ത്സ് വൈ പ്രസിഡന്റ് ഉഷ ജ്യോതിദാസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.കെ തോമസ്, ഒ ജിനിഷ, എൻ. ഒ ദേവസ്യ, മെമ്പർമാരായ വി.എ സുജിന, ബി. ഗോപി, കെ.ആർ ഹേമലത, പി.കെ ജയപ്രകാശ്, ഡോളി ജോസ്, എൻ.കെ ജ്യോതിഷ് കുമാർ, മേരികുട്ടി മൈക്കിൾ, ജോഷി വർഗീസ്, വൽസല സദാനന്ദൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ കെ റഫീക്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ് തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, നാട്ടുക്കാർ തുടങ്ങിയവർ പങ്കെടുത്തു.