പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്നു. ബാര്‍ബര്‍ഷോപ്പ് നവീകരണ പദ്ധതി പ്രകാരമാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കൂടരുത് .
പരമാവധി പ്രായപരിധി 60 വയസ്സ് . പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിപ്പിച്ച പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സഹിതം ഷോപ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ പഞ്ചായത്ത് , നഗരസഭാ സെക്രട്ടറിക്ക് ഒക്ടോബര്‍ 31 വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫോമിന്റെ മാതൃക bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാം 0484 – 2983130