ആസ്പിരേഷന്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സങ്കല്‍പ്പ് സപ്താഹ് ക്യാമ്പയിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിനു കീഴിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള നടത്തി. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉസ്മാന്‍ നായ്ക്കട്ടി അധ്യക്ഷത വഹിച്ചു. നൂല്‍പ്പുഴ പഞ്ചായത്തിലെ കുടുംബശ്രി അംഗങ്ങള്‍ തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവുമാണ് മേളയില്‍ നടത്തിയത്. ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.കെ ജയ, കൃഷി ഓഫീസര്‍ കെ.മറിയുമ്മ, ജനപ്രതിനിധികള്‍, സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
