കേരള നിയമസഭയുടെ വനവും പരിസ്ഥിതിയും വിനോദസഞ്ചാരവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി ഒക്ടോബർ 10 ന് ഉച്ചയ്ക്ക് രണ്ടിനു കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഫോറസ്റ്റ് മ്യൂസിയം ഹാളിൽ സമിതി ചെയർമാനും വനവും വന്യജീവി സംരക്ഷണവും വകുപ്പ് മന്ത്രിയുമായ എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേരും. സമിതി പരിഗണിച്ചു വരുന്ന ‘വനം മേഖലയുമായി ബന്ധപ്പെട്ട് ഇക്കോടൂറിസം പദ്ധതികൾക്ക് പ്രത്യേക പരിഗണന’ എന്ന വിഷയം യോഗത്തിൽ ചർച്ച ചെയ്യും.