സങ്കല്‍പ്പ് സപ്താഹ് ക്യാമ്പയിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിനു കീഴിലെ നെന്‍മേനി ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. നെന്‍മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ്, സി.ഡി.എസ്, എ.ഡി.എസ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
