സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി ഏകദിന സംരഭകത്വ സെമിനാർ സംഘടിപ്പിക്കുന്നു. കേന്ദ്ര സൂക്ഷ്മ – ചെറുകിട- ഇടത്തര വ്യവസായ മന്ത്രാലയം, ഇടുക്കി ജില്ലാ നൈപുണ്യ കമ്മിറ്റി, പീരുമേട് മാർ ബസേലിയസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 13ന് പീരുമേട് മാർ ബസേലിയസ് ക്രിസ്ത്യൻ കോളേജ് ആഡിറ്റോറിയത്തിലാണ് ഏകദിന സംരംഭകത്വ ബോധവൽക്കരണ സെമിനാർ നടത്തുന്നത്.
സംസ്ഥാനത്ത് വ്യവസായങ്ങൾ ആരംഭിക്കുവാനും അവയുടെ നടത്തിപ്പിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ, കേന്ദ്ര-സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ, വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.
സൗജന്യ സെമിനാറിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ https://bit.ly/EAPMBCC എന്ന ലിങ്കിൽ പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്ത 150 പേർക്ക് ആയിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0487 -2360536, 8592022365 വാട്സ് ആപ്പ് – 7559008308; ഇ-മെയിൽ: invkr.tcr-msmedi@gov.in .