കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന എ.ആർ.ടി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 36,000 രൂപ. എം.ബി.ബി.എസ്, നാക്കോ അംഗീകൃത കേന്ദ്രത്തിൽ നിന്നുള്ള പരിശീലനം(ജനറൽ മെഡിസിൻ വിഷയത്തിൽ എം.ഡി/ഡി.എൻ.ബി ഉള്ളവർക്ക് മുൻഗണന) എന്നിവയാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നവംബർ 30ന് രാവിലെ 11 മണിയ്ക്ക് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0495 2350200.