കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററിന്റെ (IEDC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർഥി സംരംഭകത്വ ഉച്ചകോടിയായ ഐഇഡിസി സമ്മിറ്റ് എട്ടാമത് എഡിഷൻ ഒക്ടോബർ 12 ന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ നടക്കും സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിടുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സംരംഭകത്വ മനോഭാവം വളർത്തിയെടുക്കുവാനും നൂതന ആശയങ്ങൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി സംരംഭകർക്ക് പരസ്പരം കാണുവാനും നിക്ഷേപകരുമായി സംവദിക്കുവാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പാനൽ ചർച്ചകൾ, സോഷ്യൽ എന്റർപ്രണർഷിപ്പ്  ചർച്ചകൾ, വർക്ക്ഷോപ്പുകൾ, പ്രോഡക്ട് എക്‌സ്പോ, ഐഡിയതോണുകൾ തുടങ്ങി നിരവധി പരിപാടികൾക്ക് ഉച്ചകോടി സാക്ഷ്യം വഹിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുവാനായി ലിങ്ക് സന്ദർശിക്കുക. www.iedcsummit.in.