ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ ജില്ലാ തല മാരത്തണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് വിജയികള്‍ക്കും മാരത്തണ്‍ പൂര്‍ത്തീകരിച്ചവര്‍ക്കുമുള്ള അംഗീകാരപത്രം വിതരണം ചെയ്തു.

കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് എസ് കെ എം ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തില്‍ അവസാനിച്ച മത്സരത്തില്‍ മുതിര്‍ന്ന പൗരന്മാരടക്കം എഴുപതോളം പേര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി ദിനീഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സൈതലവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ സേനന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ ഷിജിന്‍ ജോണ്‍ ആളൂര്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എസ് സുഷമ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ എം ഷാജി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ രാജന്‍ കരിമ്പില്‍, ഡി എം എച്ച് പി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി ആര്‍ അശ്വതി തുടങ്ങിയവര്‍ സംസാരിച്ചു.ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍് നാളെ (ചൊവ്വ) നടക്കും.