ആയുഷ് ഹോമിയോപ്പതി പ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഷീ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് മുഖ്യാതിഥിതിയായിരുന്നു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ സി.വി.ഉമ പദ്ധതി വിശദീകരിച്ചു.
മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഹുസ്‌ന ബാനു, ഡോ കെ സ്മിത, ഡോ ദിദി ജോയ് എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസുകളും ആര്‍ത്തവാരോഗ്യം, മാനസികാരോഗ്യം, തൈറോയ്ഡ് രോഗങ്ങള്‍, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിസ് എന്നിവക്കുള്ള പ്രത്യേക സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഷീ ക്യാമ്പെയിനുകള്‍ നവംബര്‍ 10 വരെ നടക്കും.