ഡിസംബര്‍ ഒന്നിന് ചെര്‍പ്പുളശ്ശേരിയില്‍ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി ഷൊര്‍ണൂര്‍ നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരണ യോഗം നടന്നു. പി. മമ്മിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 501 അംഗ സംഘാടക സമിതിക്കും 101 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നല്‍കി. പി. മമ്മിക്കുട്ടി എം.എല്‍.എ ചെയര്‍മാനും ഒറ്റപ്പാലം തഹസില്‍ദാര്‍ സി.എം അബ്ദുല്‍ മജീദ് കണ്‍വീനറും എല്‍.എസ്.ജി.ഡി പാലക്കാട് അസിസ്റ്റന്റ് ഡയറക്ടര്‍ രാംദാസ് നോഡല്‍ ഓഫീസറും ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു, ഷൊര്‍ണൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ എസ്. കൃഷ്ണദാസ്, മദ്ദളകലാകാരന്‍ ചെര്‍പ്പുളശ്ശേരി ശിവന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി, ചെര്‍പ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ കെ. നന്ദകുമാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരുമായ സമിതിയാണ് രൂപീകരിച്ചത്. ഏഴ് സബ് കമ്മിറ്റികളും രൂപീകരിച്ചു.
നവകേരള സദസിന്റെ വിജയകരമായ നടത്തിപ്പിനായി ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിലുള്ള സംഘാടകസമിതി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ചെര്‍പ്പുളശ്ശേരി ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലത്തില്‍ നിന്നുള്ള വിവിധ ജനപ്രതിനിധികളും സഹകരണ മേഖലയിലെ ഭരണസമിതി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.