ജില്ലയിലെ 12 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി അവലോകനപ്രവര്‍ത്തനങ്ങള്‍ പോളയത്തോട് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നടത്തി. ജില്ലയില്‍ ആയുര്‍വേദ വിഭാഗത്തില്‍നിന്ന് ഏഴും ഹോമിയോയില്‍ നിന്നും അഞ്ചും സ്ഥാപനങ്ങളാണ് നാഷണല്‍ ആയുഷ് മിഷന്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

ആയുഷ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുമാരി യു പവിത്ര, വാര്‍ഡ് കൗണ്‍സിലര്‍ കുരുവിള ജോസഫ്, ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അസുന്ധാ മേരി, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സി എസ് പ്രദീപ്, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പോഗ്രാം മാനേജര്‍ ഷൈജു എസ് തുടങ്ങിയവര്‍ പങ്കെടുത്തു.