മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉള്‍പ്പെടുന്ന ക്യാബിനറ്റ് നേരിട്ട് ജനങ്ങളിലേക്ക് എത്തുന്ന അപൂര്‍വ്വ തീരുമാനമാണ് നവകേരള സദസ് എന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. നവകേരള സദസിന് മുന്നോടിയായി നടന്ന ചേര്‍ത്തല മണ്ഡലതല സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തുകള്‍ക്ക് പുറമെയാണ് അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നത്. രാജ്യത്ത് തന്നെ ആദ്യമായാകും ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുന്നത്.

നവ കേരള സദസിന് മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നാല് മേഖലാതല അവലോകന യോഗം ഇതിനോടകം ചേര്‍ന്നു. എറണാകുളത്ത് ചേര്‍ന്ന യോഗത്തിലാണ് അരൂര്‍ മണ്ഡലത്തിലെ മാക്കേക്കടവ്- നേരേകടവ് പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കുന്നതിനുള്ള സുപ്രധാന തീരുമാനമായത്. സംസ്ഥാനത്ത് അതിദാരിദ്ര്യ നിര്‍മാര്‍ജനം നടപ്പാക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് തീരുമാനം. കുടുംബത്തെക്കുറിച്ചും മൈക്രോ പ്ലാന്‍ തയ്യാറാക്കി, അവര്‍ക്ക് വേണ്ട രേഖകള്‍ നല്‍കി 2026 ഓടെ അതിദാരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 14ന് ചേര്‍ത്തലയില്‍ നടക്കുന്ന നവകേരള സദസിന് എല്ലാവരുടെയും ജനപങ്കാളിത്തം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ചേര്‍ത്തല മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

മന്ത്രി പി. പ്രസാദ് ചെയര്‍മാനും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം കണ്‍വീനറുമായുള്ള ജനറല്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. ആര്‍. നാസര്‍, കെ. പ്രസാദ്, ജി. വേണുഗോപാല്‍, ടി.ടി. ജിസ്‌മോന്‍, ഷേര്‍ളി ഭാര്‍ഗവന്‍, എസ്. രാധാകൃഷ്ണന്‍, ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍, ഫാ. യേശുദാസ് കാട്ടുങ്കല്‍തൈയ്യില്‍, ഗീത ഷാജി, ജെയിംസ് ചിങ്കുതറ, ടി.എസ്. ജാസ്മിന്‍, ടി.കെ. ഷാജി മോഹന്‍, ഐസക്ക് മാടവന, എന്‍.പി. ഷിബു, കെ.ബി. വിമല്‍ റോയ്, എം.സി സിദ്ധാര്‍ത്ഥന്‍, വി.ടി ജോസഫ്, എം.ഇ. രാധാകൃഷ്ണന്‍ നായര്‍, കെ. സൂര്യ ദാസ്, വി. ശശിധരപ്പണിക്കര്‍, എം.പി. ബദറുദ്ദീന്‍, ജോമി ചെറിയാന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്.

12 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി മന്ത്രി പി. പ്രസാദ്, സ്റ്റേജ് കമ്മിറ്റി ചെയര്‍മാനായി ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, മീഡിയ കമ്മിറ്റി ചെയര്‍മാനായി കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍, ഗതാഗത കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമന്‍, ഫുഡ് കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. ഷാജി, മെഡിക്കല്‍ കമ്മിറ്റി ചെയര്‍മാനായി മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വെബ് ടെലികാസ്റ്റിംഗ് ഐ.ടി സോഷ്യല്‍ മീഡിയ കമ്മിറ്റി ചെയര്‍മാനായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല, വോളണ്ടിയര്‍ കമ്മിറ്റി ചെയര്‍മാനായി ചേര്‍ത്തല നഗരസഭ വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍, ക്ലീനിങ് വാട്ടര്‍ സപ്ലൈ കമ്മിറ്റി ചെയര്‍മാനായി ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍, കലാ- സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാനായി വയലാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനര്‍ജി എന്നിവരെയും തിരഞ്ഞെടുത്തു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ് ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജി മോഹനന്‍, ഗീതാ ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. വേണുഗോപാല്‍, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അര്‍ത്തുങ്കല്‍ പള്ളി വികാരിമാരായ റവ. റക്ടര്‍ ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍, ഫാ. യേശുദാസ് കാട്ടുങ്കല്‍ തൈയ്യില്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.